Milk | തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല് പിടികൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com) തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് പിടികൂടിയതായി അധികൃതർ പറഞ്ഞു. കൊല്ലം ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപത്ത് നിന്നാണ് 15,300 ലിറ്റര്‍ പാല് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാല് ഏറെ നാള് കേട് കൂടാതെ ഇരിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ക്കുന്നത്.
ബുധനാഴ്ച രാവിലെ മൃഗസംരക്ഷണ വകുപ്പ് പരിശോധനയിലാണ് ടാങ്കറില്‍ കൊണ്ടുവരികയായിരുന്ന പാല് പിടികൂടിയത്. പത്തനംതിട്ടയിലെ ഒരു കംപനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്കുന്ന വിവരം. പാല് ആരോഗ്യവകുപ്പിന് കൈമാറും. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kollam, News, Kerala, Seized, Milk mixed with hydrogen peroxide seized from Kerala.

