തിരുവനന്തപുരം: രാസവസ്തുക്കളടങ്ങിയ പാലിനും മിഠായിക്കും ആരോഗ്യ വകുപ്പിന്റെ ഊരുവിലക്ക്. ഓണം പ്രമാണിച്ച് സംസ്ഥാനത്തിനകത്തേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഫോര്‍മലിന്‍ ചേര്‍ത്തിട്ടുളളതായി കണ്ടെത്തി.
തമിഴ്നാട് ദിണ്ഡിക്കല്‍ ജില്ലയിലുളള ഹെറിറ്റേജ് ഫുഡ് (ഇന്ത്യ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഹെറിറ്റേജ് പദ്മനാഭ, തിരുനെല്‍വേലിയിലെ വടക്കന്‍കുളം എന്ന സ്ഥലത്തെ സോഫിയ രാജ മില്‍ക്ക് ഫേമിന്റെ ജേഷ്മ മില്‍ക്, കന്യാകുമാരി ജില്ലയിലെ മെയ്മാ മില്‍ക് പ്ലാന്റിന്റെ മൈമ എന്നീ പേരുകളില്‍ വില്പന നടത്തിവന്ന പാലുകളുടെ വില്പനയും, വിതരണവും കഴിഞ്ഞ 24 മുതല്‍ ഒരു മാസത്തേയ്ക്ക് സംസ്ഥാനത്ത് നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവായി. ഈ കമ്പനികളുടെ മറ്റ് പാലുല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ പരിശോധനയ്ക്കുശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുളളുവെന്നും കമ്മീഷണര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖത്ത് നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുളള രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന റോഡോമിന്‍-ബി എന്ന നിറം ചേര്‍ത്ത് ബോംബെ മിഠായി-പഞ്ഞി മിഠായി എന്നീ പേരുകളില്‍ മധുരപദാര്‍ത്ഥങ്ങളുടെ വില്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനം മുഴുവന്‍ അത്തരം വസ്തുക്കളുടെ സാമ്പിള്‍ അടിയന്തിരമായി പരിശോധനയ്ക്ക് വിധേയമാക്കാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. നിരോധനം ലംഘിച്ച് വില്പന നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷനും പിഴയും ഉള്‍പ്പെടെയുളള കര്‍ശനനടപടി സ്വീകരിക്കും. ആഘോഷവേളകളില്‍ ഇത്തരം മായം ചേര്‍ന്ന ഭക്ഷണപദാര്ത്ഥങ്ങളുടെയോ, മധുരപദാര്ത്ഥങ്ങളുടെയോ വില്പനശ്രദ്ധയില്പ്പെട്ടാല് പൊതുജനങ്ങള്‍ അതാത് ജില്ലാ ഫുഡ് സേഫ്റ്റി കമ്മീഷണറെ അറിയിക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.