മൊത്ത മത്സ്യവില്‍പ്പന പൊലീസ് തടഞ്ഞു: തളിപ്പറമ്പില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍

 


ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com 12.06.2020) തളിപ്പറമ്പ് നഗരത്തില്‍ പുലര്‍ച്ചെ നടക്കുന്ന മൊത്തവില്‍പന പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരത്തില്‍ മൊത്ത മത്സ്യവ്യാപാരികള്‍ പണിമുടക്കി. വര്‍ഷങ്ങളായി പുലര്‍ച്ചെ മൂന്ന് മണി മുതലാണ് മാര്‍ക്കറ്റില്‍ മൊത്ത മത്സ്യവില്‍പന നടക്കാറുള്ളത്. കഴിഞ്ഞ ദിവസമാണ് ഇത് പൊലീസ് തടഞ്ഞത്. പുലര്‍ച്ചെ ആറ് മണി മുതല്‍ മാത്രമേ മൊത്ത മല്‍സ്യ വില്‍പന അനുവദിക്കുകയുള്ളൂവെന്നാണ് പൊലീസ് നിര്‍ദേശിച്ചത്.

മലയോര മേഖലകളില്‍ നിന്നുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഗുഡ്‌സ് ഓട്ടോറിക്ഷകളിലും ഇരുചക്ര വാഹനങ്ങളിലുമായി ചെറുകിട വില്‍പനക്കാര്‍ മല്‍സ്യം വാങ്ങാനെത്തിയിരുന്നത്. രാവിലെ ആറ് മണിയിലേക്ക് ഇത് മാറ്റിയാല്‍ നിയന്ത്രിക്കാനാവാത്ത തിരക്കായിരിക്കും മാര്‍ക്കറ്റില്‍ അനുഭവപ്പെടുകയെന്ന് മത്സ്യ മൊത്ത വ്യാപാരികള്‍ പറയുന്നു.

മൊത്ത മത്സ്യവില്‍പ്പന പൊലീസ് തടഞ്ഞു: തളിപ്പറമ്പില്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍

പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ മല്‍സ്യ വില്‍പന നിര്‍ത്തിവെച്ച് പണിമുടക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി മത്സ്യലോറികള്‍ എത്തുന്നതിനാലാണ് പുലര്‍ച്ചെയുള്ള മത്സ്യവില്‍പ്പന നടത്തുന്നതെന്ന് വ്യാപാരി പ്രതിനിധികള്‍ പ്രതികരിച്ചു. പൊലീസ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യ വ്യാപാരികള്‍ നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Keywords: Payyannur, News, Kerala, Strike, Police, Protest, Merchants in protest in Taliparamba
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia