Inauguration | എസ് എന്‍ കോളജിലെ മെഗാ അലൂംമ്നി മാര്‍ച് 11 ന് സ്പീകര്‍ ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) എസ് എന്‍ കോളജിലെ 12 ഡിപാര്‍ട്‌മെന്റുകളിലെ പൂര്‍വ അധ്യാപകരുടെയും അനധ്യാപകരുടേയും വിദ്യാര്‍ഥികളുടെയും ഹാര്‍ട് ബീറ്റ്സ്@എസ് എന്‍ (Heart beats @ SN) എന്ന പേരില്‍ മെഗാ അലൂംമ്നി സംഘടിപ്പിക്കുന്നു. മാര്‍ച് 11 ന് രാവിലെ 10 മണിക്ക് സ്പീകര്‍ എ എന്‍ ശംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപല്‍ ഡോ. കെ അജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1960 മുതല്‍ ഈ വര്‍ഷം വരെ പടിയിറങ്ങിയവരുടെ സംഗമമാണ് സംഘടിപ്പിക്കുന്നത്. അലൂംമ്നിയുടെ ഭാഗമായി ഗുരുവന്ദനം, കലാപരിപാടികള്‍, സെലെബ്രടി ക്രികറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ എന്നിവ നടക്കും. ഒമ്പതിന് വൈകുന്നേരം മൂന്ന് മണിക്ക് പ്രഭാത് ജന്‍ക്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ അവസാനിക്കുന്ന വിളംബര ഘോഷയാത്ര നടക്കും.

Inauguration | എസ് എന്‍ കോളജിലെ മെഗാ അലൂംമ്നി മാര്‍ച് 11 ന് സ്പീകര്‍ ഉദ്ഘാടനം ചെയ്യും

പരിപാടിയുടെ ലോഗോ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഫുട്ബോളര്‍ സി കെ വിനീതിന് നല്‍കി പ്രകാശനം ചെയ്തു. ആര്‍ടിസ്റ്റ് ശശികലയാണ് ലോഗോ വിഭാവനം ചെയ്തത്. രാജന്‍ അഴീക്കോട് രചിച്ച് സുമന് മത്യൂ സംഗീതം ചെയ്ത തീം സോങ്ങിന്റെ റിലീസ് മന്ത്രി സജി ചെറിയാന്‍ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. എന്‍ സാജന്‍, ഒ കെ വിനീഷ്, ഡോ. എം പി ഷനോജ്, ആര്‍ടിസ്റ്റ് ശശികല എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Inauguration, Press meet, Mega Alumni of SN College on March 11.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia