SWISS-TOWER 24/07/2023

ബലാത്സംഗക്കാരുടെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 26/11/2016) സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മീരാ ജാസ്മിന്‍. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ഇര അനുഭവിക്കുന്ന അതേ വേദന അറിയിക്കുന്ന തരത്തില്‍ വേണം പ്രതികള്‍ക്ക് ശിക്ഷ വിധിക്കാന്‍. ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നല്‍കേണ്ടത്. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെയും ഉപദ്രവിക്കില്ലെന്നും മീരാ ജാസ്മിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥ പറയുന്ന 'പത്ത് കല്‍പ്പനകള്‍' എന്ന സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു മീരാജാസ്മിന്റെ പ്രതികരണം.

സൗമ്യ, ജിഷ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. വധശിക്ഷ നല്‍കേണ്ടവര്‍ക്ക് അത് നല്‍കണം. ഇഞ്ചിഞ്ചായി വേണം പ്രതികള്‍ ശിക്ഷ അനുഭവിക്കാന്‍, എങ്കിലേ അത് മറ്റുള്ളവര്‍ക്ക് പാഠമാകൂ- മീര അഭിപ്രായപ്പെട്ടു. നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹ മനസാക്ഷി നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം പൊളിച്ചെഴുതേണ്ട സമയമായി- അനൂപ് മേനോന്‍ പറഞ്ഞു. ജിഷയുടെ ഘാതകനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി കാത്തിരിക്കുമെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു.

ഡോണ്‍ മാക്‌സാണ് ചിത്രത്തിന്റെ സംവിധായകന്‍. അനൂപ് മേനോന്‍, മീരാ ജാസ്മിന്‍, റിതിക തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജിജി അഞ്ചാനിയാണ് നിര്‍മാതാവ്. ആല്‍വിന്‍ ആന്റണി, റിതിക തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ബലാത്സംഗക്കാരുടെ ലിംഗം ഛേദിക്കണം: മീരാ ജാസ്മിന്‍


Keywords : Kochi, Actress, Molestation, Accused, Attack, Kerala, Meera Jasmin.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia