Medical Garden | വേലൂര്‍ ഗ്രാമപഞ്ചായതില്‍ ആരോഗ്യ സംരക്ഷണത്തിനായി ഔഷധ ഉദ്യാനം ഒരുങ്ങുന്നു
കോട്ടയം: (www.kvartha.com) വേലൂര്‍ ഗ്രാമപഞ്ചായതില്‍ ആരോഗ്യ സംരക്ഷണത്തിനായി ഔഷധ ഉദ്യാനം ഒരുങ്ങുന്നു. പഞ്ചായതിലെ 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ഔഷധ ഉദ്യാനം പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 30,000 രൂപ നടത്തിപ്പിനായി വിനിയോഗിക്കും. സര്‍കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഒന്നര ഏകര്‍ സ്ഥലത്ത് ഒരു ലക്ഷത്തോളം കുറുന്തോട്ടി തൈകള്‍ വച്ചുപിടിപ്പിച്ചാണ് ഉദ്യാനം ഒരുക്കുന്നത്. മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നാലുമാസത്തിനു ശേഷം വിളവെടുപ്പ് നടത്തി സൊസൈറ്റി വഴി ഔഷധിക്ക് കുറുന്തോട്ടി സസ്യങ്ങള്‍ കൈമാറും. പഞ്ചായതിലെ തയ്യൂര്‍ നെല്ലാട്ടുവളപ്പില്‍ സുഭാഷിന്റെ ഒന്നര ഏകറില്‍ പ്രത്യേകം തയ്യാറാക്കിയ കൃഷിയിടത്തിലാണ് ഉദ്യാനം ഒരുക്കുന്നത്. ഇതിനുവേണ്ട നിലം തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരുക്കി നല്‍കും. പരിപാലനം കര്‍ഷകന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായതില്‍ കഴിഞ്ഞ വര്‍ഷം കൊടുവേലിയാണ് കൃഷി ചെയ്ത്. വരുംവര്‍ഷങ്ങളില്‍ 20 ഏകര്‍ സ്ഥലത്ത് ഔഷധ ഉദ്യാനം വിപുലമായി ഒരുക്കുമെന്ന് പഞ്ചായത് പ്രസിഡന്റ് ടി ആര്‍ ഷോബി പറഞ്ഞു.
ഒരു ലക്ഷം ഔഷധസസ്യങ്ങളുടെ തൈ നടീല്‍ ഉത്സവം വേലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി ആര്‍ ഷോബി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി എഫ് ജോയ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ആര്‍ പി അഞ്ജന, തൊഴിലുറപ്പ് എഇ സുരഭി വിനോദ്, മികച്ച കര്‍ഷകന്‍ പുഷ്പാകരന്‍, ടി കെ മുരളി മാസ്റ്റര്‍, കൃഷി അസ്സി. കെ സി വേണുഗോപാല്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kottayam, News, Kerala, Government, Panchayath, Medicinal garden prepared for health care in Vellore Gram Panchayat.