Police Booked | മെഡികല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ 3 അധ്യാപകര്‍ക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിരുന്നതായി പൊലീസ്, കേസെടുത്തു
Oct 9, 2023, 13:14 IST
കന്യാകുമാരി: (KVARTHA) ജില്ലയിലെ കുലശേഖരത്തുള്ള മെഡികല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച (06.10.2023) വൈകീട്ടാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ 27 കാരിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്ത്.
പൊലീസ് പറയുന്നത്: പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിരുന്നു. ഡോ. പരമശിവം, ഡോ. ഹരീഷ്, ഡോ. പ്രീതി എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഡോ. പരമശിവം ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്.
സമൂഹ മാധ്യമങ്ങളിലും തമിഴ് മാധ്യമങ്ങളിലും കുറിപ്പ് ചര്‍ചയായതിന് പിന്നാലെയാണ് ഈ മൂന്ന് അധ്യാപകര്‍ക്കെതിരെ കുലശേഖരം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ്. അന്വേഷണത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് കന്യാകുമാരി എസ്പി അറിയിച്ചു.
Keywords: Medical Student, Found Dead, Police Booked, Teachers, News, Kerala, Medical student found dead: Police booked against three teachers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.