ചെന്നിത്തലയുടെ ആദ്യമന്ത്രിസഭ യോഗത്തില്‍ തിരുവഞ്ചൂര്‍ വൈകിയെത്തിയതും ചാനലുകള്‍ ആഘോഷിച്ചു
Jan 1, 2014, 16:09 IST
തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനു ശേഷം ആദ്യമായി നടത്തിയ മന്ത്രിസഭ യോഗത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകിയെത്തിയതും ചാനലുകള്‍ ആഘോഷമാക്കി. രമേശിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍ നിന്നും തിരുവഞ്ചൂര്‍ വിട്ടു നില്‍ക്കുന്നുവെന്ന് ചാനലുകള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതോടെ ഗത്യന്തരമില്ലാതെ അദ്ദേഹം മന്ത്രിസഭ യോഗത്തിന് എത്തുകയായിരുന്നു.
രാജ്ഭവനില് നിന്ന് ഇറങ്ങാന്‍ താമസിച്ചതാണ് മന്ത്രിസഭാ യോഗത്തില്‍ വൈകിയെത്താന്‍ കാരണമെന്നാണ് തിരുവഞ്ചൂര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിശദീകരണം നല്‍കിയത്. എന്നാല്‍ ആഭ്യന്തരമന്ത്രി സ്ഥാനം പോയതിന്റെ അസംതൃപ്തിയാണ് ഇതിന് കാരണമെന്ന് വ്യക്തമാണ്.
ശിവഗിരിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്നും മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ ആദ്യ പ്രതികരണം. എന്നാല്‍ ചാനലുകള്‍ നിരന്തരം വാര്‍ത്ത പുറത്തുവിട്ടതോടെ തിരുവഞ്ചൂര്‍ അര മണിക്കൂര്‍ വൈകി മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
Keywords: Kerala, Thiruvanjoor Radhakrishnan, Ramesh Chennithala,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.