പാര്‍ട്ടിയെ തകര്‍ക്കാന്‍ തന്നെ ലക്‌ഷ്യം വയ്ക്കുന്നു: പി ജയരാജന്‍

 



പാര്‍ട്ടിയെ തകര്‍ക്കാന്‍ തന്നെ ലക്‌ഷ്യം വയ്ക്കുന്നു: പി ജയരാജന്‍
കണ്ണൂര്‍: ടിപി വധത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ തന്നെ ലക്‌ഷ്യം വയ്ക്കുകയാണെന്ന്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. തനിക്കെതിരെയുള്ള ആരോപണം വ്യക്തിപരമാണെന്ന് കരുതുന്നില്ല. കണ്ണൂരിലെ പാര്‍ട്ടിയുടെ സംഘടനാ ശക്തി തകര്‍ക്കുകയാണ് ആരോപണമുന്നയിക്കുന്ന മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും ലക്‌ഷ്യം- ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കളെ പ്രതികളാക്കാന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായ ആഹ്വാനം നല്‍കുകയാണ്‌. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒറ്റുകാരനെപ്പോലെ പ്രവര്‍ത്തിക്കുയാണ്. ഒഞ്ചിയത്തെ വിപ്ളവകാരികളെ ഒറ്റുകൊടുത്തവരെപ്പോലെയാണ് മുല്ലപ്പള്ളിയും. പൊലീസിനെ മുല്ലപ്പള്ളി പേടിപ്പിക്കുകയാണെന്നും ജയരാജന്‍ കണ്ണൂരില്‍ ആരോപിച്ചു.

English Summery
Medias and UDF aims me to destroy party in relation with TP murder, says P Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia