Walk | ചരിത്ര വഴിയിലൂടെ നടത്തം; പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടും, ചരിത്രവും ചരിത്രശേഷിപ്പുകളും പുതിയ തലമുറയ്ക്ക് എക്കാലവും പ്രചോദനമാകും: മേയര്‍ ഡോ. ബീന ഫിലിപ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെകന്ററി സ്‌കൂളിലെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കളരിയായ 'ആസ്പയര്‍' വിദ്യാര്‍ഥികളുടെ പൈതൃക നടത്തം. 44 വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് പരിപാടിയില്‍ അണിനിരന്നത്. റോടറി ക്ലബ് ഓഫ് കാലിക് സൈബര്‍ സിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. പൈതൃകത്തെ തിരിച്ചറിയുമ്പോള്‍ വ്യക്തിത്വത്തിന് മാറ്റ് കൂടുമെന്ന് മേയര്‍ പറഞ്ഞു.
സത്യസന്ധതയോടെ എഴുതി വച്ച ചരിത്രം പലപ്പോഴും വെളിച്ചം കണ്ടിട്ടില്ല. എങ്കിലും അവസാനമില്ലാത്ത ചരിത്രവും ചരിത്രശേഷിപ്പുകളും പുതിയ തലമുറയ്ക്ക് എക്കാലവും പ്രചോദനമാകുമെന്നും മേയര്‍ പറഞ്ഞു. ഗൈഡ് ഡോ. അജ്മല്‍ മുഈന്‍ നേതൃത്വം നല്‍കി.
കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന ചടങ്ങില്‍ റോടറി ക്ലബ് കാലികറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ്-ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. റോടറി 3204:അസിസ്റ്റന്റ് ഗവര്‍ണര്‍- എം എം ഷാജി, ഐ പി പി സന്നാഫ് പാലക്കണ്ടി, ഡോ. ഉണ്ണി ഒളകര, സ്‌കൂള്‍ പ്രിന്‍സിപാള്‍- കെ ടി മുനീബ് റഹ് മാന്‍, ആസ്‌പെയര്‍ സിവില്‍ സര്‍വീസ് ഫൗന്‍ഡേഷന്‍ കോ-ഓര്‍ഡിനേറ്റര്‍- നിസാര്‍ കടൂരന്‍, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി എന്‍ വി യാസിര്‍, കെ ജെ തോമസ്, അയൂബ് യൂസഫ് എന്നിവര്‍ സംസാരിച്ചു.
മിഠായിത്തെരുവിലൂടെയാണ് വിദ്യാര്‍ഥികള്‍ നടന്ന് തുടങ്ങിയത്. തുടര്‍ന്ന് പാഴ്‌സി ക്ഷേത്രം, ഹനുമാന്‍ കോവില്‍, ജൈന ക്ഷേത്രം, മുച്ചുന്തി പള്ളി, ഷിയാ മസ്ജിദ്, ജിഫ്രി ഹൗസ്, ഗുജറാതി സ്ട്രീറ്റ് എന്നിവ സന്ദര്‍ശിച്ചു. ഇതിനിടയില്‍ സ്വാതന്ത്ര്യ സമര സേനാനി അബ്ദുര്‍ റഹ് മാന്‍ റോഡും റെയില്‍വേ സ്റ്റേഷനും സംഗമിക്കുന്നിടത്ത് വിശ്രമിച്ചു.
100 വര്‍ഷം പഴക്കമുള്ള ശങ്കരന്‍ ബേകറിയിലെത്തി കോഴിക്കോടന്‍ ഹലുവ കഴിച്ച് നടത്തം തുടര്‍ന്നു. കുറ്റിച്ചിറ, മിഷ്‌ക്കാല്‍ പള്ളിയും, തളി ക്ഷേത്രവും കണ്ട് സാമൂതിരി രാജ കാലഘട്ടത്തിലെ കഥകള്‍ കേട്ടും മാനാഞ്ചിറയും മുതലക്കുളവും ആസ്വദിച്ച് നേരെ ചെന്നിറങ്ങിയത് കാപ്പാട് കടല്‍ത്തീരത്ത്. അവിടെ നിന്നും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലും തുടര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവും കണ്ട് സംഘം മടങ്ങി.
Keywords: Kozhikode, News, Kerala, Walk, Students, Mayor Dr Beena Philip about walk through history.

