മെയ് 1; ഈ ലോകത്തെ ചലിപ്പിക്കുന്ന തൊഴിലാളികളുടെ ദിനം, തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെ ഓര്‍മിപ്പിച്ച ദിനം

 


കൊച്ചി: (www.kvartha.com 01.05.2019) മെയ് ഒന്ന്, തൊഴിലാളി ദിനം. തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെ ഓര്‍മിപ്പിച്ച ദിവസം. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗം 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ചായിരുന്നു നടന്നത്. അന്നായിരുന്നു മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചത്. എട്ടുമണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി ഈ ദിനം ചൈനയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകം മുഴുവനും ആഘോഷിക്കാന്‍ തുടങ്ങി. എണ്‍പതോളം രാജ്യങ്ങളില്‍ മേയ് ദിനം പൊതു അവധിയാണ്.

1886ല്‍ അമേരിക്കയിലെ നഗരങ്ങളില്‍ ആളിക്കത്തിയ വിപ്ലവത്തിന്റെ ചരിത്രമുണ്ട് ഇതിന് പിന്നില്‍. അന്ന് ചിക്കാഗോയിലെ തൊഴിലാളികള്‍ പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്ത് ദുരിത ജീവിതം നയിച്ചിരുന്ന അവസ്ഥയാണ് ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്‍ഡ് ലേബര്‍ യൂണിയന്‍ ഒരു പ്രമേയം പാസാക്കാന്‍ കാരണമായത്. അന്ന് 1886 മെയ് ഒന്നുമുതല്‍ എട്ട് മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെട്ടു.

മെയ് 1; ഈ ലോകത്തെ ചലിപ്പിക്കുന്ന തൊഴിലാളികളുടെ ദിനം, തൊഴിലാളി വര്‍ഗവും മനുഷ്യരാണെന്ന് മുതലാളി വര്‍ഗത്തെ ഓര്‍മിപ്പിച്ച ദിനം

നിയമപരമായ ഒരു പിന്തുണയുമില്ലാതിരുന്നതിനാല്‍ പ്രമേയം ഔദ്യോഗികമായി ഭരണകൂടവും മുതലാളി വര്‍ഗവും അംഗീകരിക്കുന്നതിനായി മെയ് ഒന്നിന് പൊതുപണിമുടക്കും ആഹ്വാനം ചെയ്തു. മെയ് ഒന്ന് ഈ ലോകത്തെ ചലിപ്പിക്കുന്ന തൊഴിലാളികളുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ദിനമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  May 1; The history of May Day, Kochi, News, Kerala, Worker, Labours.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia