നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു; അന്വേഷണം ക്രൈംബ്രാഞ്ചിന്
Nov 26, 2016, 23:25 IST
ADVERTISEMENT
നിലമ്പൂര്‍: (www.kvartha.com 26/11/2016) നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട കുപ്പു ദേവരാജ്, അജിത എന്നിവരുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടാണ് പുറത്തുവന്നത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ 11 വെടിയുണ്ടകള്‍ ഉള്ളതായും അജിതയുടെ ശരീരത്തില്‍ 19 മുറിവുകള്‍ ഉള്ളതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
അജിതയുടെ കൂടുതല്‍ മുറിവുകളും നെഞ്ചത്താണ്. ഇതോടെ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്ന സംശയം ബലപ്പെട്ടു. ദേവരാജിന്റെ വൃഷ്ണം തകര്‍ന്നിരുന്നു. അജിതയുടെ നട്ടെല്ല് മുറിഞ്ഞതായും ഏഴ് വെടിയുണ്ടകള്‍ ശരീരത്തിലേക്ക് തുളച്ചുകയറിയതായും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
അതിനിടെ നിലമ്പൂര്‍ ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി ജി പി അറിയിച്ചു.
Keywords : Malappuram, Maoists, Police, Kerala, Maoist encounter postmortem report revealed.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.