Molestation Case | കോടതിയില്‍ അതിജീവിത കുഴഞ്ഞുവീണു; സംഭവം പീഡന കേസില്‍ വിസ്താരം നടക്കുന്നതിനിടെ

 


പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി മുറിയില്‍ അതിജീവിത കുഴഞ്ഞുവീണു. വെള്ളിയാഴ്ച പീഡനക്കേസില്‍ കോടതി വിസ്താരം നടക്കുന്നതിനിടെ കൊല്ലങ്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസിലെ അതിജീവിതയാണ് കുഴഞ്ഞുവീണത്. പബ്ലിക് പ്രോസിക്യൂടര്‍ പി ജയന്റെ വിസ്താരം പൂര്‍ത്തിയായ ശേഷം പ്രതിഭാഗം വിസ്താരം തുടങ്ങിയപ്പോഴാണ് സംഭവം.

അതിജീവിതയെ ആശുപത്രിയിലേക്ക് മാറ്റാനും ചികിത്സയ്ക്ക് ശേഷം ഇവരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും ജഡ്ജി കെഎം രതീഷ് കുമാര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പിന്നീട് അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമര്‍ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ചികിത്സയ്ക്ക് ശേഷം അതിജീവിതയെ ഡിവൈഎസ്പിയുടെ സ്വന്തം ചെലവില്‍ വാഹനം ഏര്‍പാടാക്കി വീട്ടിലെത്തിച്ചു.

Molestation Case | കോടതിയില്‍ അതിജീവിത കുഴഞ്ഞുവീണു; സംഭവം പീഡന കേസില്‍ വിസ്താരം നടക്കുന്നതിനിടെ

Keywords: Palakkad, News, Kerala, Court, Molestation, Case, Hospital, Mannarkkad: Molest survivor fainted and fell down.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia