KV Uthaman Says | വികസനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്നത് കണ്ടല്‍ വനങ്ങള്‍: കെ വി ഉത്തമന്‍
കണ്ണൂര്‍: (www.kvartha.com) നാട്ടിലെ വികസനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നത് കണ്ടല്‍ വനങ്ങളാണ്. സംസ്ഥാനത്ത് കണ്ടല്‍ വനം ഓരോ വര്‍ഷം കഴിയുന്തോറും ഗണ്യമായി കുറയുന്നതായി സംസ്ഥാന വനം വകുപ്പ് റിട. ചീഫ് കണ്‍സര്‍ വേറ്റര്‍ കെ വിഉത്തമന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല പരിസ്ഥിതി പഠന വിഭാഗം, മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, പ്രതിഷ്ഠാനം എന്നിവയുടെ നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പ സര്‍വകലാശാല കാംപസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി ജേകബ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വന്‍ മഴക്കാടുകളെക്കാള്‍ ജൈവമൂല്യമുള്ളവയാണ് കണ്ടല്‍വനം. ഇവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍കാരിന് കൃത്യമായ കണക്കില്ലാതെ പോകുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പ്രദീപന്‍ പെരിയാട്ട് അധ്യക്ഷത വഹിച്ചു. സീക് ഡയറക്ടര്‍ ടി പി പത്മനാഭന്‍, വി സി ബാലകൃഷ്ണന്‍, കാംപസ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, കെ ടി എന്‍ സനൂപ്, സി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kannur, News, Kerala, Environment, Mangroves, Development, KV Uthaman, Mangroves are facing crisis in the name of development: KV Uthaman.