Award | മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ് ആരോഗ്യ പ്രവര്‍ത്തകന്‍ ടി എം രാജീവന് സമ്മാനിക്കും

 


കണ്ണൂര്‍: (www.kvartha.com) മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ് ആരോഗ്യ പ്രവര്‍ത്തകനായ ടി എം രാജീവന് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ദ്യന്‍ നാരായണന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്. അവാര്‍ഡ് ദാനം ടി ഐ മധുസൂദനന്‍ എംഎല്‍എ നിര്‍വഹിക്കും. ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടി ജയില്‍വാസം അനുഭവിച്ച  മന്ദ്യന്‍ നാരായണന്റെ പേരിലുള്ള അവാര്‍ഡ് കാങ്കോല്‍ ആലപ്പടമ്പ കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ടി എം രാജീവന് ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്ക് മാത്തില്‍ സമന്വയ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നല്‍കുമെന്ന് സംഘാടകര്‍ പയ്യന്നുരില്‍ അറിയിച്ചു. 

മന്ദ്യന്‍ നാരായണന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പെടുത്തിയത്. അവാര്‍ഡ് ടി ഐ മധുസൂദനന്‍ എംഎല്‍എയാണ് സമ്മാനിക്കുന്നത്. ഐആര്‍പിസി സാന്ത്വന കേന്ദ്രം രക്ഷാധികാരി പി ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തും. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത് പ്രസിഡന്റ് എം വി സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. സ്‌നേഹോപഹാര വിതരണം മുന്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് സി സത്യപാലന്‍ നല്‍കും. 

Award | മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ് ആരോഗ്യ പ്രവര്‍ത്തകന്‍ ടി എം രാജീവന് സമ്മാനിക്കും

റോടറി ക്ലബ് വൊകേഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ മലയാള മനോരമ ലേഖകന്‍ ടി ഭരതനെ ആദരിക്കും. ചടങ്ങില്‍ ബശീര്‍ ആറങ്ങാടി വി വി ഭാസ്‌കരന്‍ ടി വിജയന്‍ കെ വി പവിത്രന്‍ എ അനില്‍കുമാര്‍ കെ വി രാജു കുഞ്ഞികൃഷ്ണന്‍ കല്ലത്ത് എന്നിവര്‍ സംസാരിക്കും പത്രസമ്മേളനത്തില്‍ രമേശന്‍ ഹരിത, കെ വി പവിത്രന്‍, പെരിങ്ങോം ഹാരിസ്, അജിത രാകേഷ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kannur, News, Kerala, MLA, Award, Press meet, Mandyan Narayanan award will be given to health worker TM Rajeev.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia