Found Dead | ക്ലബില്‍ ഫുട്ബോള്‍ കളി കണ്ട് വീട്ടിലേക്ക് മടങ്ങിയ 64കാരന്‍ തോട്ടില്‍ മരിച്ച നിലയില്‍
Nov 22, 2022, 12:50 IST
ADVERTISEMENT
മാനന്തവാടി: (www.kvartha.com) വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഒണ്ടയങ്ങാടി ചെന്നലായിയില്‍ പുല്‍പ്പാറ വീട്ടില്‍ പി എം ജോര്‍ജ് (തങ്കച്ചന്‍-64) ആണ് മരിച്ചത്. ഇല്ലത്തു മൂലയിലെ മിലാന ക്ലബില്‍ ഫുട്ബോള്‍ കളി കണ്ട് രാത്രി വൈകി വീട്ടിലേക്ക് മടങ്ങിയ ജോര്‍ജിനെ തിങ്കളാഴ്ച പുലര്‍ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈത്തോടിന് മുകളിലായി സ്ഥാപിച്ച ചെറിയ മരപ്പാലത്തില്‍ നിന്നും കാല്‍ തെറ്റി താഴെ വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയില്‍ തോട്ടിലെ കല്ലില്‍ തലയടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മാനന്തവാടിയിലെ യാര്‍ഡില്‍ ടിപര്‍ ഡ്രൈവറാണ് ജോര്‍ജ്.
മൃതദേഹം വയനാട് മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്കി മാറ്റി. ഭാര്യ: മേരി. മക്കള്‍: ജിബിന്‍ ജോര്‍ജ്, ജോബി ജോര്‍ജ്.
Keywords: News, Kerala, Death, Found Dead, Police, hospital, Mananthavady: Elderly man found dead .
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

