Rescued | ഒടുവില്‍ ആശങ്കയൊഴിഞ്ഞു: നിര്‍മാണ ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷിച്ചു, പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (wwwkvartha.com) മറിയപ്പള്ളിയില്‍ മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷിച്ചു. ബംഗാള്‍ സ്വദേശി സുശാന്താണ് ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ പരിക്കുകള്‍ ഏല്‍പിക്കാതെ നടത്തിയ അതി തീവ്ര ശ്രമത്തിനൊടുവില്‍ യുവാവിനെ പൂര്‍ണമായും പുറത്തെടുത്തു.

മണിക്കൂറുകള്‍ മണ്ണിനടിയില്‍ പെട്ട സുശാന്തിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 9.30 മണിടെയായിരുന്നു സംഭവം. ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതല്‍ ആഴത്തിലേക്ക് പോകുകയായിരുന്നു.
ഫയര്‍ഫോഴ്‌സിന്റേയും പൊലീസിന്റേയും ശ്രമകരമായ പ്രവര്‍ത്തനത്തിനൊടുവിലാണ് വലിയ പരിക്കുകള്‍ ഇല്ലാതെ സുശാന്തിനെ പുറത്തെടുത്തത്. മണ്ണ് മാന്തി യന്ത്രം കൊണ്ടുവന്നശേഷം അതീവ ശ്രദ്ധയോടെ സമയമെടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ശരീരം മുഴുവന്‍ മൂടിയ മണ്ണ് മാറ്റി. അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ആദ്യം പുറത്ത് കണ്ടു. മണ്ണിനടിയില്‍ പെട്ടുപോയ സുശാന്തിന് ഓക്‌സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം നടത്തിയത്.
Keywords: Kottayam, News, Kerala, hospital, Injured, Accident, Man trapped in landslide, rescued.