വീടിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അന്തര്‍സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 03.09.2021) വീടിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അന്തര്‍സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. വെസ്റ്റ് ബംഗാള്‍ സ്വദേശി ദിബംഗറിനാണ് (45) സാരമായി പരിക്കേറ്റത്. കോട്ടയം ദിവാന്‍ കവല വൈ.എം.എ റോഡില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റാണ് ഇടിഞ്ഞുവീണത്. വ്യാഴാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് സംഭവം. 
Aster mims 04/11/2022

വീടിന്റെ രണ്ടാമത്തെ നിലയില്‍ എലിവേഷന്‍ മോഡിഫികേഷന്റെ ഭാഗമായി കോണ്‍ ആകൃതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം മറിഞ്ഞുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പൂര്‍ണമായി ഇടിഞ്ഞ് താഴേക്ക് പതിച്ചു. സംഭവസമയം താഴെനിന്നിരുന്ന തൊഴിലാളികള്‍ ഓടിമാറിയെങ്കിലും ദിബംഗറിന് പുറത്തുകടക്കാനായില്ല. 

വീടിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അന്തര്‍സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരിക്കേറ്റ ദിബംഗറിനെ കോട്ടയം അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Keywords:  Kottayam, News, Kerala, House, Injured, House, Medical College, Man injured when house concrete collapses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script