Man Injured | ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ റോഡിലെ കുഴിയില്‍ വീണ് ബൈക് യാത്രക്കാരന് പരിക്ക്
ADVERTISEMENT
ആലുവ: (www.kvartha.com) മൂന്നാഴ്ച മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി അറ്റകുറ്റപ്പണി നടത്തിയ ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക് യാത്രക്കാരന് പരിക്ക്. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് നാട്ടുകാര്‍ അടച്ചു.

10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു. അതേസമയം റോഡുകളില്‍ കുഴികളുണ്ടായാല്‍ ആരു പരിപാലിക്കണം എന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ റണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നിലവില്‍ വരുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Keywords: Aluva, News, Kerala, Road, Accident, Injured, Man injured after falling into pothole on road.