35 ഓളം യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലചിത്ര മാഫിയയ്ക്ക് കൈമാറിയ ഗള്‍ഫുകാരന്‍ പിടിയില്‍

 


തൃക്കരിപ്പൂര്‍ (കാസര്‍കോട്): (www.kvartha.com 30/01/2015) 35 ഓളം യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലചിത്ര മാഫിയയ്ക്ക് കൈമാറിയ ഗള്‍ഫുകാരന്‍ നാട്ടുകാരുടെ പിടിയിലായി. തൃക്കരിപ്പൂര്‍ പടന്ന സ്വദേശിയായ ഗള്‍ഫുകാരനെയാണ് വ്യാഴാഴ്ച രാത്രി 11.30 മണിയോടെ പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് നാട്ടുകാര്‍ പിടികൂടിയത്.

പടന്നയിലെയും പരിസരങ്ങളിലെയും വീടുകളിലെ കുളിമുറികളില്‍ ഒളിക്യാമറകള്‍ വെച്ചാണ് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിവന്നത്. പിന്നീട് ഇവ സിഡികളാക്കി നീലചിത്ര മാഫിയാ സംഘങ്ങള്‍ക്ക് കൈമാറുകയായിരുന്നു. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച നാ
ട്ടുകാര്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാത്രി പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഒരു വീട്ടിലെ കുളിമുറിയിലെ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ നല്ലതുപോലെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.
35 ഓളം യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലചിത്ര മാഫിയയ്ക്ക് കൈമാറിയ ഗള്‍ഫുകാരന്‍ പിടിയില്‍

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും യുവാവ് ഉപയോഗിച്ച കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈ കമ്പ്യൂട്ടറില്‍ 35 ഓളം യുവതികളുടെ നഗ്ന രംഗങ്ങള്‍ കണ്ടെടുത്തു. അതേസമയം വെള്ളിയാഴ്ച സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പറഞ്ഞ് യുവാവിനെ പോലീസ് വിട്ടയച്ചു. എന്നാല്‍ ഇതുവരെയായി ഇയാള്‍ പോലീസില്‍ ഹാജരായിട്ടില്ല. ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്.

മൂന്നരമാസം മുമ്പാണ് യുവാവ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. രണ്ട് മാസം മുമ്പായിരുന്നു വിവാഹം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords :  Kasaragod, Kerala, Kanhangad, Mobile Phone, Natives, Accused. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia