Found Dead | കാലിത്തൊഴുത്തില്‍ 60കാരന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലത്തൂര്‍: (www.kvartha.com) കുണ്ടുതൊടി മേച്ചോട് വളപ്പിലെ കാലിത്തൊഴുത്തില്‍ 60കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാവശ്ശേരി കഴനി കുന്നിന്‍പുറത്ത് താമസിക്കുന്ന തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. ഒരാഴ്ചയോളം പഴക്കമുള്ളതിനാല്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മുണ്ട് മേല്‍ക്കൂരയില്‍ കെട്ടിയിരുന്നുവെന്നും അതിന് താഴെയാണ് മൃതദേഹം കിടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.  

Aster mims 04/11/2022
കെട്ടിത്തൂങ്ങിയിരുന്ന മൃതദേഹം താഴേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ഭാര്യ രജനിയുടെ വീട്ടില്‍ താമസിച്ചിരുന്ന മാരിമുത്തു ഒരാഴ്ച മുമ്പ് വീട്ടില്‍നിന്ന് പോയതായിരുന്നു. പൊള്ളാച്ചിയിലേക്ക് പോയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

Found Dead | കാലിത്തൊഴുത്തില്‍ 60കാരന്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം

ഭാര്യവീട്ടുകാരുടെ മേച്ചോട്ടിലുള്ള കാലിത്തൊഴുത്തില്‍ ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: രജനി (കഴനികുന്നിന്‍പുറം അംഗന്‍വാടി ഹെല്‍പര്‍). മക്കള്‍: മഹാലക്ഷ്മി, അമല്‍ കൃഷ്ണ.

Keywords: News, Kerala, Dead Body, Body Found, Death, Found Dead, Police, Man found dead in cattle shed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia