Tiger Death | പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി


● പിലാക്കാവ് ഭാഗത്താണ് കണ്ടെത്തിയത്.
● കടുവയുടെ ശരീരത്തില്‍ പരുക്കുകളുണ്ട്.
● സ്ത്രീയെ കൊന്ന അതേ കടുവയാണെന്ന് സ്ഥിരീകരണം.
● ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
മാനന്തവാടി: (KVARTHA) വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കടുവയെ കണ്ടെത്താനുളള പ്രത്യേക ദൗത്യം ആരംഭിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ പരുക്കുകളുണ്ട്. കഴുത്തില്‍ ആഴത്തിലുള്ള രണ്ട് വലിയ മുറിവുകളുണ്ട്.
വനംവകുപ്പ് കടുവയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ച് പോയപ്പോഴാണ് പുലര്‍ച്ചെ 2.30 ഓടെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയില്‍ കണ്ടത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് വനമേഖലയോട് ചേര്‍ന്നുള്ള ഭാഗത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ പോയ സമയത്താണ് രാധയെ കടുവ ആക്രമിച്ചത്.
രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഈ വാർത്ത നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Man-eating tiger that had killed a tribal woman in Pancharakolli, Wayanad, has been found dead. Forest officials believe the tiger died in a territorial fight with another tiger.
#tigerattack #wayanad #kerala #wildlife #forest #maneater #tigerdeath #forestdepartment
A #tiger was found dead at #Pancharakolly, #Wayanad. Officials suspect it could be the #maneater linked to Radha's death. Injuries were found on the carcass, which has been taken to the base camp for examination to confirm its identity.#tiger #wayanadtigerattack pic.twitter.com/jlMg6zWCr2
— Sreelakshmi Soman (@Sree_soman) January 27, 2025