Elephant Attack | കാട്ടാനയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
Aug 29, 2022, 12:09 IST
കൊല്ലം: (www.kvartha.com) കാട്ടാനയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരന്‍ മരിച്ചു. അലുമുക്ക് അച്ചന്‍കോവില്‍ പാതയിലെ ചെമ്പനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം. അതേസമയം മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം. മാനസിക അസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Keywords: Kollam, News, Kerala, attack, Elephant, Elephant attack, Man died in elephant attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.