മാട്ടൂലില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Jun 2, 2020, 17:54 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 02.06.2020) പഴയങ്ങാടി മാട്ടൂലില്‍ നിയന്ത്രണംവിട്ട കാര്‍ തെങ്ങില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാട്ടൂല്‍ ബിരിയാണി റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. കാറോടിച്ചിരുന്ന മാട്ടൂല്‍ സൗത്ത് വീട്ടില്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. പഴയങ്ങാടി റോഡില്‍ നിന്നും ബിരിയാണി റോഡിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബിലാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Accident, Death, Car, hospital, Police, Medical College, Man died in accident in Kannur
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബിലാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

