Obituary | വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
Jun 14, 2024, 16:33 IST
ADVERTISEMENT
രണ്ടാഴ്ചയായി കോഴിക്കോട് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു
വാണിമേൽ: (KVARTHA) വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജിയാണ് (68) വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
രണ്ടാഴ്ചയായി കോഴിക്കോട് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യ: റാബിയ. മക്കൾ: റഊഫ്, റഈസ്, റഫീദ. മരുമകൻ: അസീസ് കുറുവന്തേരി. സഹോദരങ്ങൾ: അമ്മദ് ഹാജി (മുൻ പഞ്ചായത്ത് മെമ്പർ), അബ്ദുല്ല മാസ്റ്റർ (റിട്ട. അധ്യാപകൻ), ആസിയ, ഫാത്തിമ.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
