ഹോം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 28.06.2020) ഹോം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജൂണ്‍ 25ന് ദുബൈയില്‍ നിന്നെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീന്‍ ലംഘിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നത്. എടത്വാ സിഐ ദ്വിജേഷിന്റെ നിര്‍ദേശ പ്രകാരം എസ്ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയച്ചു. ദുബൈയില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ ഇയാള്‍ അന്നുമുതല്‍ പല ഓട്ടോകളില്‍ കറങ്ങി നടന്നതായി പറയുന്നു.

ഹോം ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി പെയിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി

എടത്വാ-തായങ്കരി റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. ഇയാളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. പ്രവാസിയായ ഭാര്യയും മക്കളും ഇതുവരെ നാട്ടില്‍ എത്തിയിട്ടില്ല.

Keywords: Alappuzha, News, Kerala, COVID-19, Trending, Police, Home, Man, Breaking, Quarantine, Paid qurantine, Man breaking home quarantine in Alappuzha
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia