Arrested | 'വ്യാജ ലൈസന്‍സുമായി വാഹനമോടിച്ചു'; മധ്യവയസ്‌കന്‍ പിടിയില്‍
Feb 15, 2023, 09:12 IST
മട്ടന്നൂര്‍: (www.kvartha.com) വ്യാജ ലൈസന്‍സുമായി വാഹനമോടിച്ചെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. നീര്‍വേലിക്ക് സമീപം അളകാപുരിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കലാം ആണ് പിടിയിലായത്. മകളുടെ പേരിലുള്ള ലൈസന്‍സില്‍ കൃത്രിമം കാട്ടിയാണ് വ്യാജ ലൈസന്‍സ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വ്യാജ ലൈസന്‍സ് നിര്‍മിക്കാന്‍ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിച്ച് നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി. എംവിഐമാരായ ബിജു പിവി, ജയറാം, എഎംവിഐ കെ കെ സുജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Keywords: Mattannur, News, Kerala, Arrest, Arrested, Police, Driving Licence, Man arrested for driving with a fake license.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.