ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കാനഡയില്‍ മലയാളി വ്ലോഗര്‍ (Malayali Vlogger) മുങ്ങിമരിച്ചു. കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന് രാജേഷ് ജോണ്‍ (35) ആണ് മരിച്ചത്. മീന്‍പിടിത്തത്തെ (Fishing) കേന്ദ്രീകരിച്ചാണ് രാജേഷ് വ്ലോഗ് (Vlog) ചെയ്തിരുന്നത്. ഓഗസ്റ്റ് മൂന്നിന് പുലര്‍ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് രാജേഷ് ജോണിനെ കുറിച്ച് വിവരമൊന്നുമില്ലാതായതോടെ ഭാര്യ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

കയ്യില്‍ നിന്നും പോയ ഫിഷിങ് ബാഗ് (Fishing Bag) ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നി വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: വത്സമ്മ. ഭാര്യ: അനു. മകന്: ഏദന്‍. സഹോദരി: സോണിയ.
Keywords: Kozhikode, News, Kerala, Death, Drowned, Police, Canada, Malayali vlogger drowned in Canada.
Keywords: Kozhikode, News, Kerala, Death, Drowned, Police, Canada, Malayali vlogger drowned in Canada.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.