ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഴക്കാട്: (www.kvartha.com) യുവതിയെ വീടിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാട് സ്വദേശി നെജ്മുന്നിസയാണ് മരിച്ചത്. മലപ്പുറത്ത് വാഴക്കാട് ചെറുവട്ടൂരിലാണ് സംഭവം. ഞായറാഴ്ച പുലര്‍ചെ ഭര്‍ത്താവ് മൊയ്തീനാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് നെജ്മുന്നിസ കഴിഞ്ഞ ദിവസം പോയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൊബൈല്‍ ഫോണിന്റെ ശബ്ദം കേട്ടാണ് മൊയ്തീന്‍ എഴുന്നേറ്റത്. വീടിന് മുകളിലെത്തി നോക്കുമ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.
നെജ്മുന്നിസയുടെ ബാഗും ചെരുപ്പും അടുത്തുള്ള അടച്ചിട്ട വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നെജ്മുന്നിസയുടെ ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala, Death, Found Dead, Police, Woman, Malappuram: Woman found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

