Accident | ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിന് പരുക്ക്

 


ADVERTISEMENT

മലപ്പുറം: (KVARTHA) ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം. പ്രിജി (31) ആണ് മരിച്ചത്. ഭര്‍ത്താവ് സുജീഷിന് പരുക്കേറ്റു. ശനിയാഴ്ച (11.11.2023) ഉച്ചയ്ക്ക് 12 മണിയോടെ ചന്തക്കുന്ന് യുപി സ്‌കൂളിന് സമീപത്താണ് അപകടം. സുജീഷിനൊപ്പം സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്നു പ്രിജി. ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 
Aster_MIMS

പ്രിജി ലോറിക്ക് അടിയിലേക്ക് വീണുപോയി. അപകടത്തില്‍ സാരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് കോഴിക്കോട് മെഡികല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. സുജീഷിന് കാര്യമായി പരുക്കേറ്റിട്ടില്ല. മൃതദേഹം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Accident | ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിന് പരുക്ക്

Keywords: News, Kerala, Malappuram, Woman, Death, Road, Accident, Chandakkunnu, Malappuram: Woman died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia