മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

 


മലപ്പുറം: (www.kvartha.com 17.06.2020) മലപ്പുറം തിരൂരങ്ങാടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലി ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ മനസിലാകാത്ത വിഷമം മാത്രമാണ് അഞ്ജലിക്കുണ്ടായിരുന്നതെന്നും വീട്ടുകാര്‍ പറഞ്ഞു.
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

അതേസമയം വീട്ടില്‍ വഴക്കുണ്ടായതിന്റെ പിന്നാലെയാണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords:  Malappuram, News, Kerala, Death, Student, Police, Suicide, House, Malappuram student found hanging in house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia