Accident | നിയന്ത്രണംവിട്ട സൈക്ള്‍ വീടിന്റെ മതിലിലിടിച്ച് തെറിച്ചുവീണ് അപകടം; വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: (www.kvartha.com) നിയന്ത്രണംവിട്ട സൈക്ള്‍ വീടിന്റെ മതിലിലിടിച്ച് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ടേഴ്സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്.
കല്‍പകഞ്ചേരിയില്‍ ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്ള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.
മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കല്‍പകഞ്ചേരി ജിവിഎച്എസ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിഷേക്. മാതാവ്: വിജയലക്ഷ്മി. സഹോദരി: അക്ഷയ.
Keywords: Malappuram, News, Kerala, Student, Death, Accident, Malappuram: Student died in road accident.