Fake Notes | 500 രൂപയുടെ കെട്ടുകണക്കിന് വ്യാജ നോടുകള്‍ തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍
ADVERTISEMENT
മഞ്ചേരി: (www.kvartha.com) 500 രൂപയുടെ കെട്ടുകണക്കിന് വ്യാജ നോടുകള്‍ തോട്ടിലെ വെള്ളത്തില്‍ ഉപേക്ഷിച്ച നിലയില്‍. മേലാക്കം -നെല്ലിപറമ്പ് റോഡിനോട് ചേര്‍ന്നുള്ള കവുങ്ങ് തോട്ടത്തിലെ വെള്ളക്കെട്ടിലാണ് നോടുകള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയാണ് നോടുകള്‍ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്.
തുടര്‍ന്ന് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി പരിശോധന നടത്തുകയും പ്ലാസ്റ്റിക് കവറില്‍ കെട്ടിയ കൂടുതല്‍ നോടുകെട്ടുകള്‍ ലഭിച്ചതോടെ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ നോടുകള്‍ കണ്ടെടുത്തു.
ചില നോടുകള്‍ കത്തിച്ച നിലയിലുമാണ്. ഒരേ സീരിയല്‍ നമ്പറാണ് നോടില്‍ അച്ചടിച്ചിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. നോടുകള്‍ ഉണക്കി എണ്ണിയാല്‍ മാത്രമേ എത്ര രൂപയുടെ നോടുകള്‍ ഉണ്ടെന്ന് അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Malappuram, Fake money, Police, Malappuram: Rs 500 fake currency notes found.

