SWISS-TOWER 24/07/2023

Accident | നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം, 4 പേര്‍ക്ക് പരുക്ക്

 


മലപ്പുറം: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മണ്ണൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ ഒരു കുട്ടിയുള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.

Aster mims 04/11/2022

പെരുമ്പാവൂര്‍ രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം, 4 പേര്‍ക്ക് പരുക്ക്

Keywords: Malappuram, News, Kerala, Injured, Accident, Death, hospital, Car, Malappuram: One died and four injured in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia