Accident | നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറി; ഒരാള്‍ക്ക് ദാരുണാന്ത്യം, 4 പേര്‍ക്ക് പരുക്ക്
മലപ്പുറം: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മണ്ണൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ ഒരു കുട്ടിയുള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്.
പെരുമ്പാവൂര്‍ രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയതെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Malappuram, News, Kerala, Injured, Accident, Death, hospital, Car, Malappuram: One died and four injured in road accident.