Accident | നായ കുറുകെ ചാടി; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
Oct 29, 2022, 13:00 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ വൈദ്യര്‍മൂല സ്വദേശി പള്ളത്തൂര് വിപിന്‍ദാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ എടപ്പാള്‍ തുയ്യത്താണ് അപകടം നടന്നത്.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം മറിഞ്ഞ ബൈകില്‍ കാര്‍ ഇടിച്ചതായി വിവരമുണ്ട്. സമീപത്ത് കാറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: നിത്യ. പിതാവ്: ദാസന്, മാതാവ്: ഇന്ദിര, സഹോദരി: വിന്യ.
Keywords: Malappuram, News, Kerala, bike, Accident, Dog, Police, Malappuram: Man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

