Accident | റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ADVERTISEMENT
മലപ്പുറം: (www.kvartha.com) റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂള്‍ വിദ്യാര്‍ഥി ശഫ്‌ന ശെറിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഓടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ തിരിച്ച് വരുന്നതിനിടെ 12 മണിയോടെയാണ് അപകടമുണ്ടായത്. സാധാരണയായി സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ ഇറക്കാന്‍ ഒരാള്‍ കൂടി ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ഇറക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
Keywords: Malappuram, News, Kerala, Student, Accident, Death, Malappuram: Girl died in road accident.