Fire | മലപ്പുറത്ത് പ്രസില്‍ തീപ്പിടിത്തം; 25,000 രൂപയുടെ നഷ്ടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) ഇങ്കല്‍ സിറ്റിയില്‍ പ്രസില്‍ തീപ്പിടിത്തം. മുഅല്ലിം പ്രസില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയെത്തി തീ അണച്ചു. തുടര്‍ചയായി ഒരു മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. തീപ്പിടിത്തത്തില്‍ 25,000 രൂപയുടെ നഷ്ടമുണ്ടായി.

Aster mims 04/11/2022

പ്രസിലെ ഒന്നാം നിലയില്‍ അറ്റകുറ്റപ്പണിക്കായി വെല്‍ഡിങ് വര്‍ക് ചെയ്യുന്നതിനിടയില്‍ ഉണ്ടായ സ്പാര്‍കിനെ തുടര്‍ന്ന് തീപ്പൊരി സമീപത്ത് കൂട്ടിയിട്ടിരുന്ന പാഴ്ക്കടലാസില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പുക കട്ടിയായി നിന്നതിനാല്‍ തീ കെടുത്താനായി അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ബിഎ സെറ്റ് ധരിക്കേണ്ടി വന്നു.

Fire | മലപ്പുറത്ത് പ്രസില്‍ തീപ്പിടിത്തം; 25,000 രൂപയുടെ നഷ്ടം

സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ സിയാദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ വി പി നിശാദ്, ടി കെ നിഷാന്ത്, കെ ടി സാലിഹ്, എ ജബ്ബാര്‍, ഹോം ഗാര്‍ഡ് സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

Keywords: Malappuram, News, Kerala, Fire, Accident, Malappuram: Fire at Press; loss of Rs 25,000.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia