കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; സൂര്യാഘാതമല്ലെന്ന് പ്രാഥമിക നിഗമനം

 


മലപ്പുറം: (www.kvartha.com 22.02.2020) മലപ്പുറത്ത് കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ചതിന് കാരണം സൂര്യാഘാതമല്ലെന്ന് പ്രാഥമിക നിഗമനം. തിരുനാവായ സ്വദേശി കുറ്റിയത്ത് സുധികുമാര്‍ കുഴഞ്ഞുവീണു മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് മലപ്പുറം തിരുന്നാവായയില്‍ വയലില്‍ കൃഷി ചെയ്തിരുന്ന സുധികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് സൂര്യാതപമേറ്റതാണെന്ന സംശയം ഉയര്‍ന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഹൃദയാഘാതമൂലമാണ് മരണമെന്ന് കണ്ടെത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ സുധികുമാര്‍ വയലില്‍ ഏറെ നേരം കിടന്നതിനാല്‍ സൂര്യതാപമേറ്റതാകാം ദേഹത്തുണ്ടായ പാടുകളെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സുധികുമാറിന്റെ ആന്തരികാവയവങ്ങള്‍ കൂടി പരിശോധിക്കും.

കര്‍ഷകന്‍ കുഴഞ്ഞുവീണു മരിച്ച സംഭവം; സൂര്യാഘാതമല്ലെന്ന് പ്രാഥമിക നിഗമനം

Keywords:  Malappuram, News, Kerala, Death, Farmers, Sunburn, Farming, Cardiac arrest, Postmortem, Postmortem report, Doctors, Malappuram farmer death not due to sunburn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia