Cattle Attacked | മിണ്ടാപ്രാണികളോട് ക്രൂരത! തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളുടെ വാലുകള്‍ അറുത്തിട്ട നിലയില്‍
മലപ്പുറം: (www.kvartha.com) തൊഴുത്തില്‍ കെട്ടിയിട്ട കന്നുകാലികളുടെ വാലുകള്‍ അറുത്തിട്ട നിലയില്‍ കണ്ടെത്തി. ചോക്കാട് സ്വദേശികളുടെ കാലികളുടെ വാലുകളാണ് മുറിച്ചിട്ട നിലയില്‍ കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വലിയപറമ്പിലെ പെരുക്കാടന്‍ നാസര്‍ വളര്‍ത്തുന്ന കാളയുടെ വാല്‍ മുറിഞ്ഞ് കിടക്കുന്നത് കണ്ടത്.
സംഭവസ്ഥലത്ത് ഉടന്‍ തന്നെ മാളിയേക്കല്‍ വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ പി നീലകണ്ഡന്‍ എത്തി കാളയുടെ വാലില്‍ മരുന്ന് വച്ച് കെട്ടി. 10 മണിക്ക് ശേഷമാണ് സമീപത്ത് തന്നെയുള്ള കുന്നുമ്മല്‍ ശിഹാബിന്റെ പോത്തിന്റെ വാലും മുറിച്ചിട്ടതായി കാണപ്പെട്ടത്. രണ്ട് കാലികളുടേയും വാലുകള്‍ മുറിച്ച് തൊട്ടടുത്ത് തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Malappuram, News, Kerala, Police, Cow, Malappuram: Attack against cattle.