Accident | അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ 6 വയസുകാരി കാറിടിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ ആറ് വയസുകാരി കാറിടിച്ച് മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെ മകള്‍ അക്ഷര ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ കുന്നുംപുറം -വേങ്ങര പാതയില്‍ ഇ കെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.

Aster mims 04/11/2022

അമ്മ സരിതയ്‌ക്കൊപ്പം വിവാഹച്ചടങ്ങിന് പോകാനിറങ്ങിയ അക്ഷര. അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയിലേക്ക് കയറാന്‍ ശ്രമിക്കവേ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി കാവനൂരില്‍ നിന്നും വിരുന്നെത്തിയ അഭിരാമി (13)ക്കും പരിക്കേറ്റു.

Accident | അമ്മയ്‌ക്കൊപ്പം ഓടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ 6 വയസുകാരി കാറിടിച്ച് മരിച്ചു

പരിക്കേറ്റ ഇരുവരെയും കുന്നുംപുറത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ നോര്‍ത് എം എച് എം എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അക്ഷര. സഹോദരന്‍: അശ്വ രാഗ്.

Keywords: Malappuram, News, Kerala, hospital, Injured, Girl, Death, injury, Malappuram: 6 year old girl died in accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia