Bee Attack | വീണ്ടും തേനീച്ച ആക്രമണം; വിദ്യാര്‍ഥികളടക്കം 5 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) കാളികാവില്‍ തേനീച്ച ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് പരുക്ക്. ഇട്ടേപ്പാടന്‍ ആദില്‍ (13), പുറ്റമണ്ണ പരുത്തിക്കുന്നന്‍ നൗശാദിന്റെ മക്കളായ മുഹമ്മദ് നഹാന്‍ (ആറ്), മുഹമ്മദ് നിഹാല്‍ (12) എന്നീ വിദ്യാര്‍ഥിക്കും ആദിലിന്റെ മാതാപിതാക്കളായ മൊയ്തീന്‍, ആസ്യ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

Aster mims 04/11/2022

പുറ്റമണ്ണ നമസ്‌കാര പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ കാളികാവിലെ ആശുപത്രിയിലും മറ്റ് മൂന്നുപേരെ വണ്ടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം കുറച്ച് ദിവസം മുമ്പ് അരിമണല്‍ പാലത്തിനടുത്ത് അഞ്ചുപേര്‍ക്കും കേരളയില്‍ നാലുപേര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Bee Attack | വീണ്ടും തേനീച്ച ആക്രമണം; വിദ്യാര്‍ഥികളടക്കം 5 പേര്‍ക്ക് പരുക്ക്

Keywords: Malappuram, News, Kerala, attack, Students, Injured, hospital, Malappuram: 5 injured in bee attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia