Baby Died | 10 മാസം പ്രായമുള്ള കുഞ്ഞ് റുമാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി മരിച്ചു
Jun 21, 2022, 12:00 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) 10 മാസം പ്രായമുള്ള കുഞ്ഞ് റുമാന്‍ പഴം (മാതള നാരങ്ങ) തൊണ്ടയില്‍ കുടുങ്ങി മരിച്ചു. നിലമ്പൂര്‍ അമരമ്പലത്താണ് സംഭവം. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടന് ഫൈസലിന്റെ മകള്‍ ഫാത്തിമ ഫര്‍സിനാണ് മരിച്ചത്.
കുഞ്ഞിന് കഴിക്കാന്‍ നല്കിയ റുമാന്‍ പഴത്തിന്റെ അല്ലി തൊണ്ടയില്‍ കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Malappuram, News, Kerala, Death, Hospital, Baby, Death, Malappuram: 10 year old baby died.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

