ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. മുസ്ലീം ലീഗില്‍ വര്‍ഗീയത പ്രകടമാണെന്നും ലീഗ് മന്ത്രിമാരുടെ വകുപ്പുകളില്‍ വര്‍ഗീയത പ്രകടമാണെന്നും മഹിളാ കോണ്‍ഗ്രസ് ആരോപിച്ചു.
പച്ച ബ്ലൗസ്, 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി, മാര്‍ക്ക് ദാനം എന്നിവ വ്യക്തമാക്കുന്നത് ലീഗിന്റെ വര്‍ഗീയതയാണ്. ഇത്തരം കാര്യങ്ങള്‍ യാദൃശ്ചീകമാണെന്ന് പറയാനാകില്ല. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. മതനേതാക്കളെ ആശ്രയിക്കാതെ ജനവിധിയെ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് ലീഗിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നത്.
നേരത്തേ യൂത്ത് കോണ്‍ഗ്രസ് ലീഗിനും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. മുസ്ലീം ലീഗ് വിദ്യാഭ്യാസവകുപ്പിനെ പച്ചപുതപ്പിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
English Summery
Mahila Congress against Muslim League
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

