Remanded | മാഹിയില്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

 


ADVERTISEMENT

മാഹി: (www.kvartha.com) മാഹിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചെന്ന സംഭവത്തില്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. രാധാകൃഷ്ണനെ (62)യാണ് മാഹി സിഐ എ ശേഖറിന്റെ നേതൃത്വത്തില്‍ എസ് ഐ റീന ഡേവിഡും സംഘവും അറസ്റ്റ് ചെയ്തത്.
Aster_MIMS

പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാര്‍ഥിനി. അധ്യാപകന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുതറിയോടിയ വിദ്യാര്‍ഥിനി പിന്നീട് രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

Remanded | മാഹിയില്‍ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

തുടര്‍ന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം പൊലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. പ്രതിയായ അധ്യാപകനെ മാഹി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  News, Kerala, Remanded, Case, Teacher, Police, Mahe tuition center teacher remanded in POCSO case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia