Statue | മാഹി കലാഗ്രാമത്തില്‍ ടി പത്മനാഭന്റെ വെങ്കല ശില്‍പം സ്ഥാപിക്കുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാഹി: (www.kvartha.com) കലകളുടെ സംഗമ ഭൂമികയായ മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തില്‍ കഥയുടെ കുലപതി ടി പത്മനാഭന്റെ വെങ്കല ശില്‍പം സ്ഥാപിക്കുന്നു. മദിരാശിയിലെ പ്രമുഖ വ്യവസായിയും മാഹി കലാഗ്രാമം മാനേജിങ് ട്രസ്റ്റിയുമായ എ പി കുഞ്ഞിക്കണ്ണന്റെ താത്പര്യത്തില്‍, പ്രമുഖ ശില്‍പി മനോജ് കുമാറാണ് അര്‍ധകായ വെങ്കല ശില്‍പമൊരുക്കിയത്. 96 കാരനായ എപിക്കും 94 കാരനായ ടി പത്മനാഭനും തമ്മില്‍ ഏഴ് പതിറ്റാണ്ട് നീളുന്ന ആത്മസൗഹൃദമുണ്ട്.

മലയാളകലാഗ്രാമത്തിന്റെ ആദരസമര്‍പണമെന്നോണമാണ് കലാഗ്രാമത്തിന്റെ സംസ്ഥാപനത്തിന് വഴികാട്ടിയായി ഇന്നോളം നിന്ന ടി പത്മനാഭന്റെ ശില്‍പം അനാച്ഛാദനം ചെയ്യുന്നത്. നവംബര്‍ 21 ന് രാവിലെ 11.30 മണിയോടെ മാഹി മലയാള കലാഗ്രാമത്തില്‍ വിശ്വ പൗരന്‍ ഡോ. ശശി തരൂര്‍ എംപി പ്രതിമ നാടിന് സമര്‍പിക്കും. ടി പത്മനാഭന്റെ സാന്നിധ്യത്തിലാണ് ശില്‍പത്തിന്റെ അനാച്ഛാദന കര്‍മം നിര്‍വഹിക്കുക.
അക്ഷരകലയുടെ അമൃതസാഫല്യമായ ടി പത്മനാഭന്റെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍ എന്നിവ ഇതിവൃത്തമാക്കി, പ്രമുഖരായ 20 ചിത്രരചയിതാക്കള്‍ വരകളിലൂടെയും വര്‍ണങ്ങളിലൂടെയും പുനരാവിഷ്‌ക്കാരം നടത്തുന്ന ചിത്രകലാ കാംപിന്റെ ഉദ്ഘാടനം നവംബര്‍ 19 ന് രാവിലെ 10 മണിക്ക് ഡോ. മഹേഷ് മംഗലാട്ടിന്റെ അധ്യക്ഷതയില്‍ ടി പത്മനാഭന്‍ കലാഗ്രാമത്തില്‍ നിര്‍വഹിക്കും.
Keywords: News, Kerala, Inauguration, Mahe: Statue of T Padmanabhan will be installed.