ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 22.05.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ച മാഹി സ്വദേശിയുടെ പേര് കൊവിഡ് കണക്കില്‍ ചേര്‍ക്കാതെ കേരളവും പുതുച്ചേരിയും മട്ടന്നൂരില്‍ നിന്ന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുകയും പിന്നീട് കൊവിഡ് ബാധിതനെന്ന് സ്ഥിരീകരിക്കുകയും ചെയ്ത പുതുച്ചേരി സ്വദേശിയെയും കേരളത്തിലെ കൊവിഡ് രോഗികളുടെ കണക്കില്‍പ്പെടുത്തിയിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ കൂട്ടത്തില്‍ ഇയാളില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രാജ്യാന്തര വിമാനത്താവളത്തില്‍ ടെക്നിക്കല്‍ ജീവനക്കാരനായ പുതുച്ചേരി സ്വദേശിയായ യുവാവിന് ജോലി സ്ഥലത്തുള്ള യാത്രയ്ക്കിടെ മട്ടന്നൂര്‍ നഗരത്തില്‍ വെച്ചാണ് അപകടത്തില്‍ പരുക്കേറ്റത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ചികിത്സയിലിരിക്കെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇയാള്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍ വരില്ലെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിമാനതാവള ജീവനക്കാരന് കൊവിഡ് ബാധിച്ച വിവരം പോലും മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചില്ലെന്നാണ് സൂചന. ഇതിനു സമാനമായി നേരത്തെ കൊവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹ്റുഫിന്റെ മരണവും കേരളത്തിന്റെ അകൗണ്ടില്‍ ഇതുവരെ ചേര്‍ത്തിട്ടില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മരിച്ചതിനാല്‍ മഹ്റുഫിനെ കേരളത്തിന്റെ കണക്കില്‍ ചേര്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുതുച്ചേരി സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാല് പതു ദിവസം കഴിഞ്ഞിട്ടും മഹ് റൂഫിന്റെ മരണം ഇതു വരെ തങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ കേരളം വിസമ്മതിക്കുകയാണ്.
മഹാരാഷ്ട്രയില്‍ നാല് മലയാളികള്‍ മരിച്ചപ്പോള്‍ അവിടത്തെ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് മരണ കണക്കിലാണ് കേന്ദ്രം ചേര്‍ത്തിട്ടുള്ളത്. ഇതേ നിലപാട് തന്നെയാണ് മാഹി സ്വദേശി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ചപ്പോഴും സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു കേരളത്തില്‍ കഴിഞ്ഞ ദിവസം വരെ 666 പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റിലുള്ളത്. ഇതേ കണക്ക് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കിലുമുള്ളത്. എന്നാല്‍ കൊവിഡ് മരണത്തിന്റെ കാര്യത്തില്‍ കേരളം ഒന്ന് കുറച്ചിട്ടാണ് ചേര്‍ത്തിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
Keywords: Kannur, News, Kerala, COVID19, Death, Accident, Injured, Mahe native covid death

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.