വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് കിടപ്പാടം നഷ്ടമാവില്ല; സഹായമായത് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി
Jun 4, 2016, 14:30 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 04.06.2016) വീട് ജപ്തി ചെയ്തതോടെ വഴിയാധാരമായ കുടുംബത്തിന് സഹായവുമായി പ്രമുഖ വ്യവസായി എം എ യൂസഫലി. രണ്ട് ദിവസം വീടിന് പുറത്ത് അന്തിയുറങ്ങിയ കുടുംബത്തിന്റെ ദുരിതമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി മലപ്പുറം എ ആര് നഗര്‍ പാലമഠത്തില്‍ കൊല്ലമഠത്തില് എ എം വേലായുധന്റെ പേരിലുണ്ടായിരുന്ന വായ്പ കുടിശ്ശിക അടച്ചുതീര്‍ത്ത് വീടിന്റെ ആധാരം ബാങ്കില്‍ നിന്നും വീണ്ടെടുത്തു നല്കി. നഷ്ടപ്പെട്ട വീട് തിരിച്ചുലഭിച്ച സന്തോഷത്തിലാണ് മലപ്പുറം കൊളപ്പുറം സ്വദേശി വേലായുധനും കുടുംബവും.
മകളുടെ വിവാഹത്തിനായി 2006ല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വേങ്ങര ശാഖയില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്ത വേലായുധന് കൂട്ടുപലിശയടക്കം രണ്ട് 2,70,000 രൂപയിലധികം തിരിച്ചടയ്ക്കേണ്ടതുണ്ടായിരുന്നു. ഭാര്യയുടെയും അമ്മയുടെയും അസുഖങ്ങള്‍ മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ മാസം 31 ന് വീട് ബാങ്ക് ജപ്തി ചെയ്തു.
കിടക്കാന്‍ ഒരിടമില്ലാതെ പ്രയാസപ്പെടുന്ന ദളിത് കുടുംബത്തിന്റെ ദുരിതമറിഞ്ഞ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി വേലായുധന് ബാങ്കില്‍ അടക്കാനുളള മുഴുവന്‍ തുകയും അടച്ചു തീര്‍ത്തു. ഇനി ഒരുരാത്രിയും ഈ കുടുംബം തിണ്ണയില്‍ ഉറങ്ങരുതെന്ന് എ എ യൂസഫലി നിര്‍ദേശിച്ചു. തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങള്‍ വെള്ളിയാഴ്ച വൈകീട്ട് വേങ്ങര ശാഖയിലെത്തി ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ച തുക മുഴുവന്‍ അടച്ചുതീര്‍ത്തു. തുടര്‍ന്ന് രാത്രി തന്നെ ഇവര്‍ കൊളപ്പുറത്ത് എത്തി പൂട്ടിയ വീട് തുറന്നു കൊടുത്തു.
ബാങ്ക് വായ്പ തിരിച്ചടച്ചത് കൂടാതെ ഭാര്യയുടെ ചികിത്സാ ചെലവിലേക്കായി എം എ യൂസഫലി നല്കിയ 25,000 രൂപയും സംഘം കൈമാറി. യൂസഫലിയുടെ സെക്രട്ടറി ഇ എ ഹാരിസ്, ലുലുഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്, ലുലുഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ നേരിട്ടെത്തിയാണ് വീടിന്റെ രേഖകളും തുകയും കൈമാറിയത്.
Keywords : Malappuram, M.A.Yusafali, House, Bank, Kerala, Family, Lulu Group, M A Yousuf Ali Helps poor family at Malappuram.
മകളുടെ വിവാഹത്തിനായി 2006ല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വേങ്ങര ശാഖയില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പ എടുത്ത വേലായുധന് കൂട്ടുപലിശയടക്കം രണ്ട് 2,70,000 രൂപയിലധികം തിരിച്ചടയ്ക്കേണ്ടതുണ്ടായിരുന്നു. ഭാര്യയുടെയും അമ്മയുടെയും അസുഖങ്ങള്‍ മൂലം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ മാസം 31 ന് വീട് ബാങ്ക് ജപ്തി ചെയ്തു.
ബാങ്ക് വായ്പ തിരിച്ചടച്ചത് കൂടാതെ ഭാര്യയുടെ ചികിത്സാ ചെലവിലേക്കായി എം എ യൂസഫലി നല്കിയ 25,000 രൂപയും സംഘം കൈമാറി. യൂസഫലിയുടെ സെക്രട്ടറി ഇ എ ഹാരിസ്, ലുലുഗ്രൂപ്പ് മാനേജര്‍ വി പീതാംബരന്, ലുലുഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് എന്നിവര്‍ നേരിട്ടെത്തിയാണ് വീടിന്റെ രേഖകളും തുകയും കൈമാറിയത്.
Keywords : Malappuram, M.A.Yusafali, House, Bank, Kerala, Family, Lulu Group, M A Yousuf Ali Helps poor family at Malappuram.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

