Award | എം രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ടി കെ ഡി മുഴപ്പിലങ്ങാടിന് സമ്മാനിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കടമ്പൂര്‍ പാട്യം ഗോപാലന്‍ സ്മാരക വായനശാലയുടെ സ്ഥാപക പ്രസിഡന്റും തലശേരി ബ്രണ്ണന്‍ സ്‌കൂള്‍ അധ്യാപകനുമായിരുന്ന എം രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം പ്രമുഖ എഴുത്തുകാരും നാടക പ്രവര്‍ത്തകനുമായ ടി കെ ഡി മുഴപ്പിലങ്ങാടിന് നല്‍കാന്‍ തീരുമാനിച്ചു. പുരസ്‌കാര സമിതി ഭാരവാഹികളാണ് കണ്ണൂര്‍ പ്രസ് ക്ലബില്‍  വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 7501 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Aster_MIMS

ഡോ. എ വത്സലന്‍ വിചന്ദ്രബാബു, വി എം മൃദുല എന്നിവര്‍ ചേര്‍ന്നാണ് ടി കെ ഡിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നവംബര്‍ 26 ന് രാവിലെ 10 മണിക്ക് കടമ്പൂര്‍ പാട്യം വായനശാലയില്‍ ചേരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രമുഖ ഗ്രന്ഥകാരനും സാംസ്‌കരിക പ്രവര്‍ത്തകനുമായ ടി കെ ഡി മുഴപ്പിലങ്ങാട് നോവല്‍, നാടകം, ബാലസാഹിത്യം ജീവചരിത്രം എന്നീ വിഭാഗങ്ങളിലായി 47 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

Award | എം രാഘവന്‍ മാസ്റ്റര്‍ പ്രഥമ പുരസ്‌കാരം ടി കെ ഡി മുഴപ്പിലങ്ങാടിന് സമ്മാനിക്കും

സംഗീത നാടകം, വില്‍ കലാമേള, ബാലെ ഇനങ്ങളിലായി 31 കൃതികള്‍ വേറെയുമുണ്ട്. നാടകകൃത്ത്, സംവിധായകന്‍, നടന്‍ എന്നി രംഗങ്ങളില്‍ ഇപ്പോഴും സജീവമാണ്. എഴുത്ത് ജീവിത മാര്‍ഗമായി തെരഞ്ഞെടുത്ത അപൂര്‍വ വ്യക്തിത്വമാണ് ടി കെ ഡി മുഴപ്പിലങ്ങാടെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ ഡോ. എ വത്സലന്‍, സി കെ ബാബുരാജന്‍ എ മോഹനന്‍ എം എം സുരേശന്‍, സി എ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala News, M Raghavan Master Award, TKD Muzhapilangad, Award, M Raghavan Master Award to TKD Muzhapilangad.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia