പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ആഡംബര ക്രൂസ് യാത്ര വന്‍ വിജയം
Jan 2, 2022, 15:40 IST
തിരുവനന്തപുരം: (www.kvartha.com 02.01.2022) കെഎസ്ആര്‍ടിസിയും കെഎസ്‌ഐഎന്‍സിയും സംയുക്തമായി നടത്തിയ ആഡംബര ക്രൂസ് യാത്ര വന്‍ വിജയം. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31, ജനുവരി ഒന്ന് തീയികളിലായാണ് ആഡംബര ക്രൂസ് യാത്ര നടത്തിയത്. കേരളത്തിലെ ഏത് സ്ഥലത്തുമുള്ള ജനങ്ങള്‍ക്കുമാണ് നാല് സ്റ്റാര്‍ ആഡംബര ക്രൂയിസായ നെഫ്രറ്റിറ്റിയില്‍ അഞ്ച് മണിക്കൂര്‍ കടല്‍യാത്രയും ഡിന്നറും ലൈവ് ഡിജെ അടക്കമുള്ള കലാപരിപാടികളും ആസ്വദിക്കുവാന്‍ അവസരമൊരുക്കിയത്.
എ സി, ലോഫ്‌ലോര്‍, സ്‌കാനിയ തുടങ്ങിയ പ്രീമിയം ബസുകളില്‍ യാത്രക്കാരെ കൊണ്ടുവന്ന് പരിപാടിക്ക് ശേഷം തിരിച്ച് സ്വന്തം സ്ഥലങ്ങളില്‍ എത്തിച്ച് നടത്തിയ ഈ പുതിയ സംരംഭമാണ് കെഎസ്ആര്‍ടിസിക്ക് അഭിമാനകരമായത്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ നിന്ന് ബസ് പുറപ്പെട്ട് യാത്രക്കാരെ കയറ്റി കൊച്ചിന്‍ പോര്‍ടിലെ എറണാകുളം വാര്‍ഫില്‍ എത്തിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 15 കുട്ടികളടക്കം രണ്ട് യാത്രയിലും കൂടി 245 പേര്‍ ഈ സംരംഭത്തിന്റെ ഭാഗമായി.
File Photo:
കെഎസ്‌ഐഎന്‍സിയുടെയും പോര്‍ടിലെ സെക്യൂരിറ്റി വിഭാഗമായ സിഐഎസ്എഫിന്റേയും നിര്‍ലോഭമായ സഹകരണവും പദ്ധതിക്ക് ലഭിച്ചു. എല്ലാ ബസ് ജീവനക്കാരും പങ്കാളിത്വവും യാത്ര അവിസ്മരണീയമാക്കി. നേരത്തെ തീരുമാനിച്ചിരുന്ന സമയം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സര്‍കാര്‍ 10 മണിക്ക് ശേഷമുള്ള പരിപാടികളില്‍ നിയന്ത്രണം ഏര്‍പെടുത്തിയത് കൊണ്ട് വൈകുന്നേരം നാല് മുതല്‍ ഒമ്പത് മണിവരെയായി നിയന്ത്രിച്ചിരുന്നു. പെട്ടെന്നുള്ള സമയമാറ്റം ഉള്‍ക്കൊണ്ട് കൊണ്ട് യാത്രയില്‍ സഹകരിച്ച യാത്രക്കാര്‍ക്കും, സംഘാടത്തിനൊപ്പം നിന്ന ക്രൂസ് അധികൃതര്‍ കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗത്തിലേയും ജീവനക്കാര്‍ക്കും കെഎസ്ആര്‍ടിസി സിഎംഡി നന്ദി പറഞ്ഞു.
Keywords: Thiruvananthapuram, News, Kerala, Bus,KSRTC, Luxury cruise, Success, Luxury cruise jointly organized by KSRTC and KSINC great success
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.